2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
തൂഫാന്‍ 2.0

September 28, 2026

സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണമായും തടയുന്നതിന് കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷൻ 2.0 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ജില്ലയിലെ എ ആർ നഗർ ഗ്രാമപഞ്ചായത്തിൽ വെച്ച് ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനത്തോടനുബന്ധിച്ച് കൈപ്പമംഗലം ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ നിർവഹിച്ചു.വൈസ് പ്രസിഡണ്ട് കെ കെ സകരിയ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് കൊച്ചു വീട്ടിൽ, മണി ഉല്ലാസ്, അന്സാമോൾ മറ്റു പഞ്ചായത്ത് മെമ്പർമാർ, ആശാവർക്കർമാർ,ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, സാമൂഹിക പ്രവർത്തകർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി  നേതാക്കൾ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് കൈപ്പമംഗലം എസ് ഐ മാരായ ശ്രീ രഞ്ജിത്ത്, ശ്രീ അവിനാഷ് എന്നിവർ തൂഫാൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു തുടർന്ന് തൂഫാൻ പ്രതിജ്ഞ ചൊല്ലി യോഗം അവസാനിച്ചു.

Thoofan 2.0