ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ചരിത്രം

ചരിത്രം

കൊടുങ്ങല്ലുരിന്റെയും തൃപ്രയാറിന്റെയും ഏകദേശം മധ്യഭാഗത്താണ് ഈ സ്ഥലം. ടിപ്പു സുൽത്താന്റെ സംഘം ഈ മേഖലയിൽ താമസിച്ചിരുന്നതായി ചരിത്രത്തിൽ നിന്നും വ്യക്തമാണ്. ടിപ്പു സുൽത്താൻ തന്റെ സൈന്യവുമായി പടയോട്ടം നടത്തിയിരുന്നപ്പോൾ പട്ടാളക്യാമ്പായി കയ്പമംഗലം കൊപ്രക്കളം എന്ന കച്ചേരിപ്പറമ്പ് ഉപയോഗിച്ചിരുന്നു. കച്ചേരിപറമ്പ് എന്ന പേര് വരാൻ തന്നെ കാരണം ടിപ്പുവിന്റെ സൈനിക കോടതി അവിടെ പ്രവർത്തിച്ചിരുന്നതുകൊണ്ടാണ്.

പേരിനു പിന്നിൽ

കൈപ്പമംഗലം എന്ന നാമം കപ്പൽ മണ്ഡപത്തിൽ നിന്നും ഉണ്ടായതാണെന്ന് വിശ്വസിക്കപ്പെടുന്നു. പാശ്ചാത്യർ അയിരൂരിനടുത്തെ സ്ഥലത്ത് കപ്പലിറങ്ങിയ മേഖലയേ പറയപ്പെടുന്ന പേരാണ് കപ്പൽ മണ്ഡപം.

കപ്പം പിരിക്കുന്നവരുടെ മംഗലം എന്നർത്ഥത്തിൽ കപ്പമംഗലം എന്നും സ്ഥലനാമ ചരിത്ര രേഖകളിൽ കാണപ്പെടുന്നുണ്ട്. പൊന്നാനി നാടിന്റെ രാജാവായിരുന്ന വാക്കയിൽ കൈമൾക്കായിരുന്നു കപ്പം പിരിക്കാനുള്ള അവകാശം ഉണ്ടായിരുന്നത്. പിന്നീട് കപ്പമംഗലം എന്നത് കൈപ്പമംഗലമായി മാറുകയും ചെയ്തു