വിസ്മയ തീരം
കൈപ്പമംഗലം ഗ്രാമ പഞ്ചായത്തിന്‍റെ പടിഞ്ഞാറെ അതിര്‍ത്തിയായി അറബിക്കടലും വര്‍ഷം തോറും പതിവുള്ള കൂരിക്കുഴിബീച്ചില്‍ ചാകരയും കാണുന്നതിന് നിരവധി ആളുകളാണ് എത്തിചേരുന്നത് ഫലപ്രദമായ രീതിയില്‍ സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കി 2022-2023 വര്‍ഷത്തില്‍ കയ്പമംഗലം ഗ്രാമപഞ്ചായത്തില്‍ കൂരിക്കുഴിയില്‍ “ വിസ്മയ തീരം” എന്ന ടൂറിസം പാക്കേജിനു ഈ വര്‍ഷം ലക്ഷ്യമിടുന്നു.
കയ്പമംഗലം പഞ്ചായത്തിന്‍റെ 1,15,19 വാര്‍ഡുകളിലൂടെയാണ് കടല്‍ത്തീരം കടന്നു പോകുന്നത്. വാര്‍ഡ് 19 ല്‍് എകദേശം 380 മീറ്റര്‍് വിസ്തൃതിയില്‍ കിടക്കുന്ന സ്ഥലത്താണ് വിസ്മയതീരമൊരുക്കാന്‍ പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ളത്. സമീപ പഞ്ചായത്തുകളില്‍ ഇത്തരം ബീച്ച് ടൂറിസം പദ്ധതി നടന്നു വരുന്നുണ്ട്. തളിക്കുളം സ്നേഹതീരവും, കഴീമ്പ്രം സ്വപ്നതീരവും ഇതിനു ഉദാഹരണങ്ങള്‍ ആണ്.
പ്രകൃതി തന്നെ ഒരുക്കിയ ഭംഗി കൂടുതല്‍ മനോഹരമാക്കാന്‍ സംസഥാന സര്‍ക്കാരിന്‍റെടൂറിസം വകുപ്പും പഞ്ചായത്ത് ഭരണസമിതിയും ജനകീയ കൂട്ടായ്മയും കൈകോര്‍ത്തു കൊണ്ടാണ് പദ്ധതിക്ക് തുടക്കമിടുന്നത്.
പ്രാരംഭ ഘട്ടത്തില്‍ കുട്ടികള്‍ക്കുള്ള വിനോദ പാര്‍ക്ക്, ഓപ്പണ്‍ ജിം , അമ്യൂസ്മെന്‍റ് പാര്‍ക്ക്, കുടുംബശ്രീ/ വനിത ഹോട്ടല്‍ എന്നിവ സജ്ജീകരിക്കുന്നതിനായിട്ടാണ് ലക്ഷ്യമിടുന്നത്.