ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ലോകപരിസ്ഥിതി ദിനം പ്രത്യേക ഗ്രാമസഭ

June 5, 2026

കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് 2026 ജൂൺ 5ന് രാവിലെ 10 30 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് സ്പെഷ്യൽ ഗ്രാമസഭ യോഗം ചേർന്നു. ഗ്രാമസഭയിൽ ബഹു വൈസ് പ്രസിഡണ്ട് ശ്രീ. കെ കെ സക്കരിയ അവർകൾ അധ്യക്ഷനായിരുന്നു. ബഹു പ്രസിഡൻറ് ശ്രീമതി ബീന സുരേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ ഗ്രാമസഭയ്ക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മണി ഉല്ലാസ് സ്വാഗതം പറഞ്ഞു.  മുഖ്യാതിഥികളായ, ഗ്രാമപഞ്ചായത്തിന്റെ കളിസ്ഥലത്തിനു വേണ്ടി 3 ഏക്കറിലധികം സ്ഥലം സംഭാവന ചെയ്ത ശ്രീ സി.ജെ പോൾസൺ, ഗ്രാമപ്രദേശങ്ങളിൽ സൗജന്യമായി കുടിവെള്ള വിതരണം നടത്തുന്ന ശ്രീ. ഇസ്മായിൽ ഹാജി എന്നിവരെ ആദരിച്ചു. പരിസ്ഥിതി സംബന്ധമായ ചർച്ചകൾക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി ഡി പരമേശ്വരൻ നേതൃത്വം നൽകി. സ്പെഷ്യൽ ഗ്രാമസഭയ്ക്ക്, ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അൻസാ മോൾ, വാർഡ് മെമ്പർമാരായ ശ്രീ പി സി മനോജ്, ജിഷ ഉണ്ണികൃഷ്ണൻ, സി ഡി എസ് ചെയർപേഴ്സൺ ആര്യ സി ബി , തുടങ്ങിയവർ ആശംസകൾ നേർന്നു. ഗ്രാമസഭയോടനുബന്ധിച്ച് യോഗ അംഗങ്ങളെല്ലാം പരിസ്ഥിതി സത്യപ്രതിജ്ഞ കൈക്കൊള്ളുകയും, ബഹു പ്രസിഡണ്ടിനെ നേതൃത്വത്തിൽ പഞ്ചായത്ത് കോമ്പൗണ്ടിൽ  ഫലവൃക്ഷത്തൈ നട്ടുപിടിപ്പിക്കുകയും ചെയ്തു. മാലിന്യ നിർമ്മാർജ്ജന പുരോഗതി വിലയിരുത്തുകയും തുടർന്ന് മഴക്കാല കെടുതികൾ ചർച്ചയ്ക്ക് വിധേയമാക്കുകയും ചെയ്തു.. യോഗം 12.30 ന് വാർഡ് മെമ്പർ ശ്രീ കെ കെ പവിത്രന്റെ കൃതജ്ഞതയോടെ സമാപിച്ചു.

ലോകപരിസ്ഥിതി ദിനം പ്രത്യേക ഗ്രാമസഭ